International
സ്‌നേഹവും ഐക്യവും പ്രധാനമെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ
കത്തോലിക്കാ സഭയുടെ 267ാമത് മാര്‍പാപ്പയായി ലെയോ പതിനാലാമന്‍ സ്ഥാനമേറ്റു

വത്തിക്കാന്‍ സിറ്റി | ആഗോള കത്തോലിക്കാ സഭയുടെ 267ാമത് മാര്‍പാപ്പയായി ലെയോ പതിനാലാമന്‍ വത്തിക്കാനില്‍ സ്ഥാനമേറ്റു. വിശുദ്ധ പത്രോസിന്റെ ഖബറിടത്തിലെത്തി പ്രാര്‍ഥിച്ചതിന് ശേഷമാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ചത്വരത്തില്‍ സ്ഥാനാരോഹണ ചടങ്ങ് തുടങ്ങിയത്. സമാധാനം പുലരുന്ന നവ ലോകത്തിന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമാന്‍ മാര്‍പാപ്പ ലോകത്തെ അഭിസംബോധന ചെയ്തു. സ്‌നേഹവും ഐക്യവും പ്രധാനമാണെന്ന് മാര്‍പാപ്പ അടിവരയിട്ട് വ്യക്തമാക്കി.
വിവിധ മതസ്ഥരുമായുള്ള സ്‌നേഹം പ്രധാനമാണ്. തന്റെ മിടുക്ക് കൊണ്ടല്ല മാര്‍പാപ്പയായത്. ദൈവ സ്‌നേഹത്തിന്റെ വഴിയില്‍ നിങ്ങള്‍ക്കൊപ്പം നടക്കാന്‍ ആഗ്രഹിക്കുന്നു. ഐക്യത്തിലും സ്‌നേഹത്തിലും മുന്നോട്ടുപോകണം. മനുഷ്വത്വമാകണം സഭയുടെ മാനദണ്ഡ – മാര്‍പാപ്പ പറഞ്ഞു. ലോക സമാധാനത്തിന് വേണ്ടി അദ്ദേഹം പ്രാര്‍ഥിച്ചു. ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ചാണ് പ്രസംഗം തുടങ്ങിയത്. പരിഷ്കരണവാദികളെയും അംഗീകരിക്കുമെന്ന സൂചന ആദ്യ പ്രസംഗത്തിൽ മാർപാപ്പ നൽകി.
ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ കുര്‍ബാന നടന്നു. കുര്‍ബാനമധ്യേ വലിയ ഇടയന്റെ വസ്ത്രവും സ്ഥാനമോതിരവും മാര്‍പാപ്പ ഏറ്റുവാങ്ങി. വിവിധ രാഷ്ട്രത്തലവന്മാരുൾപ്പെടെ പതിനായിരക്കണക്കിന് വിശ്വാസികൾ ചടങ്ങിൽ സംബന്ധിച്ചു.