Connect with us

ipl 2021

ഗില്ലിന്റെ തേരില്‍ കൊല്‍ക്കത്ത; ഹൈദരാബാദിനെതിരെ ആറ് വിക്കറ്റ് ജയം

വിജയത്തോടെ കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. പോയിന്റ് പട്ടികയില്‍ പത്ത് പോയിന്റുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത

Published

|

Last Updated

ദുബൈ | ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റ് വിജയം. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഹൈദരാബാദിന്റെ 116 വിജയ ലക്ഷ്യം 19.4 ഓവറിലാണ് കെ കെ ആര്‍ മറികടന്നത്. ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഹൈദരാബാദ് 115 റണ്‍സ് സ്വന്തമാക്കിയത്.

വിജയത്തോടെ കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. പോയിന്റ് പട്ടികയില്‍ പത്ത് പോയിന്റുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. നിലവില്‍ ചെന്നൈ, ഡല്‍ഹി, ബാംഗ്ലൂര്‍ ടീമുകള്‍ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു.

ശുഭ്മാന്‍ ഗില്ലിന്റെ മികച്ച പ്രകടനമാണ് ചെറിയ സ്‌കോര്‍ വിജയ ലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചത്. കൊല്‍ക്കത്തക്ക വേണ്ടി നിതീഷ് റാണ 33 പന്തില്‍ നിന്നും 25 റണ്‍സ് നേടി. ദിനേഷ് കാര്‍ത്തിക് 12 പന്തില്‍ നിന്നും 18 റണ്‍സ് നേടി പുറത്താകാതെ നിന്നു. സണ്‍റൈസേഴ്‌സിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റും റാശിദ് ഖാനും സിദ്ധാര്‍ഥ് കൗളും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കെയ്ന്‍ വില്ല്യംസണ്‍, അബ്ദുള്‍ സമദ്, പ്രിയം ഗാര്‍ഗ്, ജേസണ്‍ റോയ് എന്നിവര്‍ മാത്രമാണ് ഹൈദരാബാദ് നിരയില്‍ രണ്ടക്കം കടന്നത്.

---- facebook comment plugin here -----

Latest