Connect with us

local body election 2025

കൊടുവള്ളി നഗരസഭ: പാലക്കുറ്റിയിൽ പ്രമുഖരുടെ പോരാട്ടം

നാസർ ക്കോയ തങ്ങൾ ഗ്ലാസ്സ് ചിഹ്നത്തിലും ശരീഫ കോണി ചിഹ്നത്തിലുമാണ് ജനവിധി തേടുന്നത്.

Published

|

Last Updated

കൊടുവള്ളി | രണ്ട് പ്രഗത്ഭരായ സ്ഥാനാർഥികളുടെ ആഗമനത്തോടെ കൊടുവള്ളി നഗരസഭയിലെ ജനറൽ ഡിവിഷനായ പാലക്കുറ്റിയിലെ മത്സരത്തിന് വാശിയേറി. എൽ ഡി എഫ് സ്ഥാനാർഥിയായി ഇവിടെ ജനവിധി തേടുന്നത് 15 വർഷം കൗൺസിലറായിരുന്ന നാഷനൽ ലീഗ് സംസ്ഥാന സെക്രട്ടറി സി പി നാസർക്കോയ തങ്ങളാണ്.

യു ഡി എഫ് സ്ഥാനാർഥി കൊടുവള്ളി നഗരസഭാ മുൻ ചെയർപേഴ്‌സനും വനിതാ ലീഗ് കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റുമായ ശരീഫ കണ്ണാടിപ്പൊയിലുമാണ്.

ഇരുവരും നാലാമങ്കത്തിലാണ്. നാസർ ക്കോയ തങ്ങൾ ഗ്ലാസ്സ് ചിഹ്നത്തിലും ശരീഫ കോണി ചിഹ്നത്തിലുമാണ് ജനവിധി തേടുന്നത്.

Latest