Connect with us

Kerala

കെ എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണം; നികേഷ് കുമാര്‍ സുപ്രീം കോടതിയില്‍

അയോഗ്യത പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കുകയാണെങ്കില്‍ ഷാജിക്ക് മത്സരിക്കാനാവില്ലെന്നതിനാലാണ് നികേഷ് കുമാറിന്റെ നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി |  അഴിക്കോട് തിരഞ്ഞെടുപ്പ് കേസില്‍ കെ എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് നികേഷ് കുമാര്‍ സുപ്രിംകോടതിയെ സമീപിച്ചു. 2016ലെ തിരഞ്ഞെടുപ്പ് കേസ് അപ്രസക്തമായെങ്കിലും ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത പ്രാബല്യത്തിലാക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.

ഹരജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി പറഞ്ഞു. 6 വര്‍ഷത്തെ അയോഗ്യതയാണ് ഷാജിക്ക് കേരള ഹൈക്കോടതി വിധിച്ചത്.നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ അയോഗ്യത പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കുകയാണെങ്കില്‍ ഷാജിക്ക് മത്സരിക്കാനാവില്ലെന്നതിനാലാണ് നികേഷ് കുമാറിന്റെ നീക്കം.

2016ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയകാര്‍ഡ് പ്രചരിപ്പിച്ചുവെന്നടക്കമുള്ള നികേഷ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഹൈക്കോടതി ശരിവക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഷാജി സുപ്രിംകോടതിയെ സമീപിച്ച് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.

---- facebook comment plugin here -----

Latest