Connect with us

Business

യു എ ഇയില്‍ റീട്ടെയ്ല്‍ സാന്നിധ്യം വിപുലമാക്കി ലുലു; അല്‍ ഐനില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു

നഗരാതിര്‍ത്തികളിലേക്കും റീട്ടെയ്ല്‍ സേവനം വിപുലമാക്കുകയാണെന്നും ജി സി സിയില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുമെന്നും എം എ യൂസഫലി.

Published

|

Last Updated

അല്‍ ഐന്‍ | അല്‍ ഐന്‍, അല്‍ ജിമ്മിയിലുള്ള അല്‍ ഐന്‍ കമ്മ്യൂണിറ്റി സെന്ററില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് ലുലു. യു എ ഇയില്‍ റീട്ടെയ്ല്‍ സാന്നിധ്യം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ അല്‍ ഫലാജ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് മാനേജിങ് ഡയറക്ടര്‍ ഹംദാന്‍ അവദ് തരീഫ് മുഹമ്മദ് അല്‍ കെത്ബി ഉദ്ഘാടനം നിര്‍വഹിച്ചു.

ജി സി സിയിലെ 269-ാമത്തേതും യു എ ഇയിലെ 117-ാമത്തേയും അല്‍ ഐനിലെ 19-ാമത്തേയും സ്റ്റോറാണ് അല്‍ ഐന്‍ അല്‍ ജിമ്മിയിലേത്. കമ്മ്യൂണിറ്റി സെന്ററിക് റീട്ടെയ്ല്‍ കൂടുതല്‍ വിപുലമാക്കുന്നതിന്റെ തുടര്‍ച്ചയാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് എന്നും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിപുലമായ സേവനം ഉറപ്പാക്കുകയാണ് ലുലുവെന്നും ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. ജി സി സിയില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

19,000 സ്‌ക്വയര്‍ ഫീറ്റിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ലോകോത്തര ഷോപ്പിങ് അനുഭവമാണ് സമ്മാനിക്കുന്നത്. ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ബേക്കറി, മത്സ്യം-ഇറച്ചി ലൈവ് കൗണ്ടറുകള്‍ അടക്കം ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ഹോം അപ്ലയന്‍സ് ഉത്പന്നങ്ങളുടെ മികച്ച ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്. ഷോപ്പിങ് കൂടുതല്‍ സുഗമമാക്കാന്‍ സെല്‍ ചെക്ക് ഔട്ട് കൗണ്ടറുകള്‍, മികച്ച പാര്‍ക്കിങ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.

ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷറഫ് അലി, ലുലു ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്‌സ് ഡയറക്ടര്‍ എ വി ആനന്ദ്, അല്‍ ഐന്‍ റീജ്യണല്‍ ഡയറക്ടര്‍ ഷാജി ജമാലുദ്ദീന്‍, ലുലു മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest