Connect with us

Kerala

കത്തില്‍ പോര് കനക്കുന്നു; ഭരണഘടനാ മൂല്യങ്ങളോട് സ്പീക്കര്‍ മാന്യത പുലര്‍ത്തണമെന്ന് ഗവര്‍ണര്‍

കത്ത് തനിക്ക് നല്‍കും മുമ്പ് മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കിയെന്ന് സ്പീക്കര്‍ പറഞ്ഞത് തെറ്റാണ്. ഭരണഘടനാ തലവന് മറുപടി നല്‍കേണ്ട രീതി ഇങ്ങനെയല്ല.

Published

|

Last Updated

തിരുവനന്തപുരം | നയപ്രഖ്യാപനത്തിനു ശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ഗവര്‍ണര്‍ നല്‍കിയ കത്തുമായി ബന്ധപ്പെട്ട് തര്‍ക്കം മുറുകുന്നു. സ്പീക്കര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ രംഗത്തെത്തി. കത്ത് തനിക്ക് നല്‍കും മുമ്പ് മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കിയെന്ന സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാമര്‍ശത്തിനാണ് ഗവര്‍ണര്‍ കടുത്ത ഭാഷയില്‍ മറുപടി നല്‍കിയത്.

സ്പീക്കര്‍ പറഞ്ഞത് തെറ്റാണെന്നും കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്പീക്കറുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും ഭരണഘടനാ തലവന് മറുപടി നല്‍കേണ്ട രീതി ഇങ്ങനെയല്ലെന്നും ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങളോട് സ്പീക്കര്‍ മാന്യത പുലര്‍ത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ എതിര്‍പ്പ് അറിയിച്ചത്.

ഗവര്‍ണറുടെ കത്തിന് മറുപടി നല്‍കില്ലെന്ന നിലപാടിലാണ് എ എന്‍ ഷംസീര്‍. അതീവ രഹസ്യ സ്വഭാവമുള്ളത് എന്ന് കത്തിന് പുറത്ത് എഴുതിയിരുന്നെങ്കിലും അത് തനിക്ക് ലഭിക്കും മുമ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചുവെന്ന് ആരോപിച്ച ഷംസീര്‍, കത്തിന്റെ പകര്‍പ്പാണോ സ്പീക്കര്‍ക്ക് നല്‍കേണ്ടതെന്നും ആദ്യം ഗവര്‍ണറുടെ ഓഫീസ് അത് പരിശോധിക്കട്ടെയെന്നും പ്രതികരിച്ചിരുന്നു.

 

---- facebook comment plugin here -----

Latest