Kerala
അധികബാധ്യത താങ്ങാനാകില്ല; ആര്‍ത്തവ അവധി അനുവദിക്കാനാകില്ലെന്ന് കെ എസ് ആര്‍ ടി സി ഹൈക്കോടതിയില്‍
ആര്‍ത്തവ അവധിയായി രണ്ട് ദിവസത്തെ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കണ്ടക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു
കൊച്ചി | വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കാനാകില്ലെന്ന് കെ എസ് ആര്‍ ടി സി ഹൈക്കടതിയെ അറിയിച്ചു. ആര്‍ത്തവ അവധി അനുവദിക്കാന്‍ കഴിയില്ലെന്നും ,ഇത്തരമൊരു നീക്കം സ്ഥാപനത്തിന് അധിക ബാധ്യത സൃഷ്ട്ടിക്കുമെന്നും അത് താങ്ങാന്‍ കഴിയില്ലെന്നും കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ അറിയിച്ചു.
ആര്‍ത്തവ അവധിയായി രണ്ട് ദിവസത്തെ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കണ്ടക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് കെഎസ്ആര്‍ടിസി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അതെ സമയം, കര്‍ണാടകയിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ ജീവനക്കാരികള്‍ക്ക് മാസത്തില്‍ ഒരു ദിവസം ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി നടപ്പാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അവധിക്ക് അപേക്ഷിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.18 മുതല്‍ 52 വയസ്സുവരെയുള്ള ജീവനക്കാരികള്‍ക്ക് ആണ് അവധി ലഭിക്കുന്നത്. ഈ വര്‍ഷം മുതല്‍ പുതിയ തീരുമാനം നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.


