Connect with us

Kerala

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളും

18 കോടി 75 ലക്ഷത്തിലധികം രൂപയുടെ കടം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്ന് മന്ത്രി

Published

|

Last Updated

വയനാട് | ഉരുള്‍ പൊട്ടലുണ്ടായ മുണ്ടക്കൈ ചൂരല്‍മലയിലെ ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തീരുമാനം. 18 കോടി 75 ലക്ഷത്തിലധികം രൂപയുടെ കടം എഴുതി തള്ളാന്‍ മന്ത്രിസഭാ യോഗം സുപ്രധാന തീരുമാനം കൈക്കൊണ്ടു. കടങ്ങള്‍ എഴുതി തള്ളുകയല്ലെന്നും സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്നും കെ രാജന്‍ പറഞ്ഞു.

കടം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ മനുഷ്യത്വപരമല്ലാത്ത സമീപനമാണ് സ്വീകരിച്ചതെന്നും കേന്ദ്ര നടപടി കേരളത്തോടുള്ള പക പോക്കലാണെന്നും മന്ത്രി പറഞ്ഞു.

555 ഗുണഭോക്താക്കളുടെ 18 കോടിയിലധികം രൂപയുടെ കടങ്ങള്‍ എഴുതിത്തള്ളുന്ന നടപടിക്രമങ്ങള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പ് പൂര്‍ത്തിയാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. 1,620 ലോണുകള്‍ ആണ് എഴുതി തള്ളുക. ദുരന്തബാധിതരായി തീരുമാനിക്കപ്പെട്ടവരുടെ എല്ലാ കടങ്ങളും എഴുതി തള്ളും. കേരള ബാങ്ക് എഴുതിത്തള്ളിയ 93 ലക്ഷം രൂപ ബാങ്കിന് സര്‍ക്കാര്‍ തിരിച്ചുനല്‍കും.

---- facebook comment plugin here -----

Latest