Kerala
വിദേശത്ത് ജനിച്ചവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം; ഓഫ്‌ലൈന്‍ വഴി സംവിധാനമൊരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍
നിലവില്‍ വെബ്സൈറ്റ് വഴി രേഖ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഓഫ്ലൈന്‍ വഴി സംവിധാനം സജ്ജീകരിക്കുമെന്നാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം | വിദേശത്ത് ജനിച്ച ഇന്ത്യക്കാര്‍ക്കും എസ്ഐആറില്‍ പേര് ചേര്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍. വെബ്സൈറ്റ് വഴി രേഖ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഓഫ്ലൈന്‍ വഴി സംവിധാനം ഒരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിദേശത്ത് ജനിച്ച ഇന്ത്യക്കാര്‍ക്ക് എസ്ഐആറില്‍ പേര് ചേര്‍ക്കുന്നതിന് പ്രതിസന്ധി നേരിടുന്നുവെന്ന് പരാതിയുയര്‍ന്നിരുന്നുഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍.
നിലവില്‍ വെബ്സൈറ്റ് വഴി രേഖ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഓഫ്ലൈന്‍ വഴി സംവിധാനം സജ്ജീകരിക്കുമെന്നാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ബിഎല്‍ഒ ആപ്പ് വഴി വിദേശത്ത് ജനിച്ചവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ബിഎല്‍ഒ ആപ്പിലൂടെ അപേക്ഷകള്‍ സ്വീകരിക്കാനും രേഖകള്‍ പരിശോധിക്കാനും ബിഎല്‍ഒമാര്‍ക്ക് സാധിക്കും. അപേക്ഷാഫോറത്തില്‍ ഇന്ത്യയ്ക്ക് പുറത്ത് എന്ന ഓപ്ഷനും ജനിച്ച രാജ്യവും ഇനി രേഖപ്പെടുത്താനാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.പുതുക്കിയ പാസ്പോര്‍ട്ട് പ്രകാരമുള്ള രണ്ടക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ എറോനെറ്റ് സൈറ്റ് നേരത്തെ സജ്ജമാക്കിയിരുന്നു.
ഇതുവരെ ഫോം 6എ വഴി 1,37,162 പ്രവാസികള്‍ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞുവെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു



