Kerala
കട്ടിളപാളികള്‍ പഴയതുതന്നെ, കവര്‍ന്നത് അതിലെ സ്വര്‍ണ്ണം; വി എസ് എസ് സിയിലെ പരിശോധന ഫലം ഹൈക്കോടതിയെ അറിയിച്ചു
പാളികളില്‍ സംഭവിച്ചിരുന്നത് രാസഘടന വ്യത്യയാനം മാത്രമാണെന്നും വിഎസ്എസ്‌സി ശാസ്ത്രജ്ഞരുടെ മൊഴി
തിരുവനന്തപുരം | സ്വര്‍ണ്ണക്കവര്‍ച്ചക്കായി ശബരിമല കട്ടിളപാളികള്‍ മാറ്റിയിട്ടില്ലെന്നും കവര്‍ന്നത് ചെമ്പ് പാളികളില്‍ പൊതിഞ്ഞ സ്വര്‍ണമാണെന്നും സ്ഥിരീകരണം. വിഎസ്എസ്‌സിയില്‍ നടന്ന ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇത് സംബന്ധിച്ച് വിഎസ്എ്‌സി ശാസ്ത്രജ്ഞര്‍ മൊഴി നല്‍കി. ഇപ്പോഴുള്ളത് യഥാര്‍ഥ ചെമ്പ് പാളികള്‍ തന്നെയാണെന്നും പരിശോധനയില്‍ കണ്ടെത്തി.
ചില പാളികള്‍ക്കുണ്ടായ മാറ്റത്തില്‍ വിഎസ്എസ്‌സി വിശദീകരണം നല്‍കി. മെര്‍ക്കുറിയും അനുബന്ധ രാസലായനികളും ചേര്‍ത്തതിലുള്ള ഘടനവ്യതിയാനമാണ് പാളികള്‍ക്കുണ്ടായ മാറ്റത്തിനു കാരണം. പാളികള്‍ മാറ്റി പുതിയവ വച്ചതെന്ന് സ്ഥിരീകരിക്കാന്‍ തെളിവില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
പോറ്റി കൊണ്ടുപോയി തിരികെ എത്തിച്ച പാളികളില്‍ സ്വര്‍ണം ഗണ്യമായി കുറഞ്ഞു. കട്ടിള പഴയത് തന്നെയായിരുന്നു, പക്ഷെ സ്വര്‍ണം കവര്‍ന്നു. പാളികളില്‍ സംഭവിച്ചിരുന്നത് രാസഘടന വ്യത്യയാനം മാത്രമാണെന്നും വിഎസ്എസ്‌സി ശാസ്ത്രജ്ഞരുടെ മൊഴിയില്‍ പറഞ്ഞു.
മൊഴിയുടെ വിശദാംശങ്ങള്‍ എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. പഴയ വാതിലില്‍ നിന്നെടുത്ത സാമ്പിള്‍ പരിശോധനയും നിര്‍ണായകമാണ്. പരിശോധന താരതമ്യ ഫലം ചേര്‍ത്ത് അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്ന് വിഎസ്എസ്‌സി അറിയിച്ചു



