Kerala
കോട്ടയം ജില്ലാ കോടതിയില്‍ വ്യാജ ബോംബ് ഭീഷണി
പോലീസ് ഡോഗ് സ്‌ക്വാഡും കോട്ടയം ഇൗസ്റ്റ് പോലീസും കോടതിയിലും ഓഫീസിലും വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
കോട്ടയം | കലക്ടറേറ്റിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കോട്ടയം ജില്ലാ കോടതിയില്‍ വ്യാജ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് ഭീഷണി സന്ദേശം ഇ മെയില്‍ വഴി എത്തിയത്.
ജില്ലാ കോടതി ഓഫീസില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഇ മെയില്‍ സന്ദേശം കണ്ട ജീവനക്കാര്‍ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് പോലീസ് ഡോഗ് സ്‌ക്വാഡും കോട്ടയം ഇൗസ്റ്റ് പോലീസും കോടതിയിലും ഓഫീസിലും വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
---- facebook comment plugin here -----



