Connect with us

Kerala

കൊട്ടാരക്കരയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരുക്ക്, രണ്ട് പേരുടെ നില ഗുരുതരം

കോട്ടയത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് നിര്‍ത്തിയിട്ടിരുന്ന ഓര്‍ഡിനറി ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവെയാണ് അപകടം

Published

|

Last Updated

കൊല്ലം |  കൊട്ടാരക്കര എംസി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഒരേ ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ഓര്‍ഡിനറി ബസും എതിര്‍ദിശയില്‍വന്ന ടാങ്കര്‍ ലോറിയുമാണ് ബുധനാഴ്ച ഉച്ചയോടെ അപകടത്തില്‍പെട്ടത്.

കോട്ടയത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് നിര്‍ത്തിയിട്ടിരുന്ന ഓര്‍ഡിനറി ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവെയാണ് അപകടം. ബസ് എതിരെവന്ന ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.അഗ്‌നിരക്ഷാ സേനയും പോലീസും എത്തി വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ബസിന്റെ ഡ്രൈവറെയും ടാങ്കര്‍ ലോറിയുടെ ഡ്രൈവരെയും പുറത്തെടുത്തത്. ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇരുവരേയും പരുക്കേറ്റ യാത്രക്കാരേയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

---- facebook comment plugin here -----

Latest