Kerala
പിണറായിയെ താഴെയിറക്കാന്‍ യുഡിഎഫ് നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കും; പി വി അന്‍വര്‍
പരമാവധി മണ്ഡലങ്ങളില്‍ യുഡിഎഫിനായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം.
കോഴിക്കോട്| പിണറായിയെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ യുഡിഎഫ് നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന് പി വി അന്‍വര്‍. കേരളം മുഴുവന്‍ യുഡിഎഫിന് കിട്ടാന്‍ പോവുകയാണ്. അതില്‍ ആദ്യം പിടിക്കുന്നത് ബേപ്പൂര്‍ ആയിരിക്കും. പരമാവധി മണ്ഡലങ്ങളില്‍ യുഡിഎഫിനായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്നും പി വി അന്‍വര്‍ പറഞ്ഞു. ബേപ്പൂരിന് ഒരു സ്പെഷ്യല്‍ പരിഗണനയുണ്ടാകും. പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ കാന്‍സറാണ്. കേരളം കണ്ടിട്ടില്ലാത്ത വര്‍ഗീയതയാണ് മുഖ്യമന്ത്രിയുടെയും അനുചരന്മാരുടെയും വായില്‍ നിന്നും വരുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ എവിടെയും മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തയാറെന്ന് നേരത്തെ പി വി അന്‍വര്‍ പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധത പൂര്‍ണമായി പ്രകടമായിട്ടില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് യുഡിഎഫിന് ലഭിക്കുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കിയിരുന്നു.




