Connect with us

National

മുന്നറിയിപ്പ് ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ല; പഹല്‍ഗാം ആക്രമണത്തില്‍ കേന്ദ്രത്തിനെതിരെ ഖാര്‍ഗെ

ആക്രമണം നടക്കുമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ട് പ്രധാന മന്ത്രിക്ക് മൂന്ന് ദിവസം മുമ്പ് ലഭിച്ചിരുന്നു. കശ്മീര്‍ സന്ദര്‍ശനം മോദി മാറ്റിവച്ചത് ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | പഹല്‍ഗാം ആക്രമണത്തില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

ആക്രമണം നടക്കുമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ട് പ്രധാന മന്ത്രിക്ക് മൂന്ന് ദിവസം മുമ്പ് ലഭിച്ചിരുന്നുവെന്ന് ഖാര്‍ഗെ പറഞ്ഞു.

കശ്മീര്‍ സന്ദര്‍ശനം മോദി മാറ്റിവച്ചത് ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്നത് ദുരൂഹമാണെന്നും ഖാര്‍ഗെ പ്രതികരിച്ചു.

Latest