Kerala
യോഗം വിളിച്ചില്ല; വി സിക്കെതിരെ കേരള സർവകലാശാല സിൻഡിക്കറ്റ് അംഗം
ഗുരുതരമായ ചട്ടലംഘനമെന്ന് ജി മുരളീധരൻ

തിരുവനന്തപുരം | വിസിക്കെതിരെ കേരള സർവകലാശാല സിൻഡിക്കറ്റ്. സിൻഡിക്കറ്റ് യോഗം വിളിക്കാത്ത വിസിയുടെ നടപടി ഗുരുതര ചട്ടലംഘനമാണെന്ന് സിൻഡിക്കറ്റ് അംഗം ജി മുരളീധരൻ പറഞ്ഞു.
വിസിക്ക് സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും നിയമപരമായി നേരിടുന്നതിനെപ്പറ്റി ആലോചിക്കുമെന്നും ജി മുരളീധരൻ കൂട്ടിച്ചേർത്തു. ഇന്നാണ് സിൻഡിക്കറ്റ് യോഗം ചേരേണ്ട അവസാന ദിവസം. ഇതുവരെയും യോഗം ചേർന്നിട്ടില്ല. രണ്ട് മാസത്തിൽ ഒരിക്കൽ യോഗം വിളിക്കണമെന്നാണ് ചട്ടം.
വി സി യോഗം വിളിച്ചില്ല. ഇത് ഗുരുതരമായ ചട്ടലംഘനമാണ്. വി സിക്ക് സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല. നിയമപരമായി നേരിടുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് മുരളീധരൻ വ്യക്താക്കി.
---- facebook comment plugin here -----