Connect with us

Ongoing News

കേരളത്തിലെ റവന്യൂ വകുപ്പിനെ സമ്പൂര്‍ണമായും ഡിജിറ്റല്‍വത്കരിക്കും: മന്ത്രി കെ രാജന്‍

നിരപരാധികളുടെ സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി ദമാമിൽ പറഞ്ഞു

Published

|

Last Updated

ദമാം |കേരളത്തിലെ റവന്യൂ വകുപ്പിലെ സങ്കീര്‍ണമായ വിഷയങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പിനെ സമ്പൂര്‍ണമായും ഡിജിറ്റല്‍വത്കരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.ഹൃസ്വ സന്ദര്‍ശനാര്‍ഥം ദമാമിലെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

ഭൂമിയുടെ കൈവശ രേഖയായ പട്ടയം വിതരണം ചെയ്യാത്തതിന് നിലവില്‍ മുപ്പതോളം ചട്ടങ്ങളാണ് നിലനില്‍ക്കുന്നത്. ഇതിലെ കാലതാമസം ഒഴിവാക്കി വേഗത വര്‍ധിപ്പിക്കുന്നതിന് പട്ടയ മിഷന്‍ നിലവില്‍ വന്നിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി ആധാറും തണ്ടപ്പേരും തമ്മില്‍ കോ- ഓര്‍ഡിനേറ്റ് ചെയ്യുന്ന
യൂണിക് തണ്ടേപ്പേര്‍ സംവിധാനം നിലവില്‍ വരുന്നതോടെ അധിക ഭൂമി കൈവശം വെയ്ക്കുന്നവരെ കണ്ടെത്താന്‍ കഴിയുമെന്നും സാധാരണക്കാരായ ആളുകള്‍ക്ക് വേണ്ടി മനുഷ്യ നിര്‍മിതമായ ചട്ടവും നിയമവും മാറ്റുന്നതില്‍ ഒരു തകരാറുമില്ലെന്നും മന്ത്രി പറഞ്ഞു

സ്വത്തുക്കള്‍ കണ്ട് കെട്ടുന്നതുമായി ബന്ധപ്പെട്ട നടപടികള്‍കോടതി ഉത്തരവ് പ്രകാരമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അധിവേഗ നടപടികള്‍ വന്നതെന്നും
ഇപ്പോള്‍ ഔപചാരികത മാത്രമാണ് നടന്നിട്ടുള്ളതെന്നും നിരപരാധികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവ പരിശോധിക്കുമെന്നും ലിസ്റ്റ് തയ്യാറാക്കിയത് റിക്വസിഷന്‍ ഏജന്‍സിയാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം, വയനാട്ടിലെ തേയില തോട്ടങ്ങള്‍ മുറിച്ച് വില്‍ക്കാന്‍ സര്‍ക്കാര്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു.

 

Latest