Kerala
മഴ മുന്നറിയിപ്പില്‍ മാറ്റം: രണ്ട് ജില്ലകളില്‍ കൂടി യെല്ലോ അലേര്‍ട്ട്
വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിലും ശക്തമായ മഴ തുടരാണ് സാധ്യത.
തിരുവനന്തപുരം| സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകളില്‍ കൂടി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം, കാസര്‍കോട്, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിലും ശക്തമായ മഴ തുടരാണ് സാധ്യത. നാളെ മുതല്‍ മഴ മുന്നറിയിപ്പില്ല. വരും ദിവസങ്ങളില്‍ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
Content Highlights:
The Meteorological Department updated Kerala’s rain forecast, issuing yellow alerts for Malappuram and Thrissur. Alerts stay active in Kasaragod, Ernakulam, Palakkad, Kozhikode, Wayanad, and Kannur. Heavy rain will continue in northern districts today, with intensity easing from tomorrow.SEO (English):




