Kerala
കേരളത്തിലേത് ഏറ്റവും മികച്ച പോലീസ് സംവിധാനം; ആവര്‍ത്തിച്ച് എം എ ബേബി
പോലീസില്‍ പലതരം ആളുകളുണ്ടെന്നതിനാല്‍ ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം. അതിനെ പര്‍വതീകരിക്കുന്നത് ശരിയല്ല.

ന്യൂഡല്‍ഹി | കേരളത്തിലേത് മികച്ച പോലീസ് സംവിധാനമാണെന്ന നിലപാടിലുറച്ച് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. നിലവില്‍ പോലീസില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും അത് ഇടതുപക്ഷത്തിന്റെ പോലീസ് നയമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. പോലീസില്‍ പലതരം ആളുകളുണ്ടെന്നതിനാല്‍ ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം. അതിനെ പര്‍വതീകരിക്കുന്നത് ശരിയല്ലെന്നും ബേബി പറഞ്ഞു.
കേരളത്തിലെ പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടായിട്ടില്ല. കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യേണ്ട പ്രശ്നമൊന്നും കേരളത്തിലില്ലെന്നും ബേബി വ്യക്തമാക്കി. പോലീസിനെതിരായ പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന്ബേബി നേരത്തെ പറഞ്ഞിരുന്നു.
തുടര്‍ ഭരണത്തിനുള്ള സാഹചര്യമാണ് കേരളത്തിലുള്ളതെങ്കിലും പാര്‍ട്ടിക്ക് അമിത ആത്മവിശ്വാസം പാടില്ലെന്നും കരുതലോടെ വെക്കണമെന്നും ബേബി പറഞ്ഞു.