Connect with us

National

രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഹബ്ബായി കേദാര്‍നാഥിനെ മാറ്റും: നരേന്ദ്ര മോദി

അടിസ്ഥന സൗകര്യ വികസനത്തിനായി 130 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Published

|

Last Updated

ഡെറാഡൂണ്‍| ഇന്ത്യയ്ക്ക് മഹത്തായ ആത്മീയ പാരമ്പര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മോദി. അടിസ്ഥന സൗകര്യ വികസനത്തിനായി 130 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കേദാര്‍നാഥിലെ ആദിശങ്കരാചാര്യരുടെ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു.

ആദിശങ്കരാചാര്യരുടെ 12 അടി ഉയരമുള്ള പ്രതിമയാണ് നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത് . അസാധാരണമായ ജീവിതത്തിന് ഉടമയായിരുന്നു ആദിശങ്കരാചാര്യര്‍ എന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ആത്മീയ സമ്പന്നതയുടെ ചിത്രമാണ് കേദാര്‍നാഥ്. രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഹബ്ബായി കേദാര്‍നാഥിനെ മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാവിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ എത്തിയ പ്രധാനമന്ത്രി പ്രാര്‍ഥനകളില്‍ പങ്കെടുത്തു. കൃഷ്ണശിലയില്‍ തീര്‍ത്ത പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. എല്ലാ കാലാവസ്ഥയും അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് പ്രതിമയുടെ നിര്‍മാണം. പ്രളയം വന്നാലും ഭൂമികുലുക്കമുണ്ടായാലും ബാധിക്കാത്ത തരത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. മൈസൂരുവിലാണ് പ്രതിമ നിര്‍മിച്ചത്.

2013ലെ പ്രളയത്തില്‍ ശങ്കരാചാര്യരുടെ സമാധി സ്ഥലം പൂര്‍ണമായും തകര്‍ന്നിരുന്നു. ഇതും പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഇതിന്റെ ഭാഗമായി ശങ്കരാചാര്യര്‍ സ്ഥാപിച്ച മറ്റ് നാല് മഠങ്ങളിലും പരിപാടികള്‍ നടക്കുകയാണ്. രാവിലെ എട്ടുമണിയോടെയാണ് പ്രധാനമന്ത്രി ഡെറാഡൂണ്‍ വഴി കേദാര്‍നാഥിലെത്തിയത്. ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തു. അഭിസംബോധനയ്ക്കിടെ 130 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

 

---- facebook comment plugin here -----

Latest