Connect with us

National

കെസിആര്‍ തന്റെ വീടിന് ചുറ്റും സെക്ഷന്‍ 144 ഏര്‍പ്പെടുത്തി: വൈ എസ് ശര്‍മിള

സംസ്ഥാന പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ചക്കെതിരെ നടത്തുന്ന പ്രതിഷേധം മുഖ്യമന്ത്രി തടഞ്ഞെന്നും അദ്ദേഹം ഒരു ഏകാധിപതിയാണെന്നും ശര്‍മിള.

Published

|

Last Updated

ഹൈദരാബാദ്| തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി മേധാവി വൈ എസ് ശര്‍മിള. സംസ്ഥാന പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ചക്കെതിരെ നടത്തുന്ന പ്രതിഷേധം മുഖ്യമന്ത്രി തടഞ്ഞെന്നും അദ്ദേഹം ഒരു ഏകാധിപതിയാണെന്നും ശര്‍മിള കുറ്റപ്പെടുത്തി.

തെലങ്കാനയില്‍ പ്രതിപക്ഷത്തിന് ശബ്ദമില്ലെന്ന് അവകാശപ്പെട്ട വൈഎസ്ആര്‍ടിപി നേതാവ്, സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നത് തടയാന്‍ വീടിന് ചുറ്റും 144 സെക്ഷന്‍ ഏര്‍പ്പെടുത്തിയതായും ആരോപിച്ചു.

കെസിആര്‍ ഒരു ഏകാധിപതിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടെന്നും താന്‍ വീണ്ടും ഹൈദരാബാദില്‍ വീട്ടുതടങ്കലില്‍ കഴിയുകയാണെന്നും പറഞ്ഞു. 10 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയതെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുട്ടിലാണെന്നും ശര്‍മിള കൂട്ടിചേര്‍ത്തു.

ഈ വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അല്ലെങ്കില്‍ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷണം ആരംഭിക്കണമെന്നും വൈഎസ്ആര്‍ടിപി ആവശ്യപ്പെടുന്നെന്നും ശര്‍മിള വ്യക്തമാക്കി.