Connect with us

Kerala

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ്: ഒരു ഉദ്യോഗസ്ഥനു കൂടി സസ്‌പെന്‍ഷന്‍

അക്കൗണ്ടന്റ് എം മുജീബിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കാഷ്യര്‍ അവധിയില്‍ പോയ ദിവസങ്ങളില്‍ പകരം ജോലി ചെയ്തിരുന്നത് മുജീബാണ്. ഇയാള്‍ ജോലി ചെയ്തിരുന്ന ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നത്.

Published

|

Last Updated

തിരുവനന്തപുരം | കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പില്‍ ഒരു ഉദ്യോഗസ്ഥനു കൂടി സസ്‌പെന്‍ഷന്‍. അക്കൗണ്ടന്റ് എം മുജീബിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കാഷ്യര്‍ അവധിയില്‍ പോയ ദിവസങ്ങളില്‍ പകരം ജോലി ചെയ്തിരുന്നത് മുജീബാണ്. ഇയാള്‍ ജോലി ചെയ്തിരുന്ന ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നത്.

ശ്രീകാര്യം ചെറുവക്കല്‍ സ്വദേശി എം മോഹനകുമാരിയുടെ അക്കൗണ്ടില്‍ നിന്ന് രണ്ടര ലക്ഷം രൂപയും പരേതനായ ഗോപിനാഥന്‍ നായരുടെ അക്കൗണ്ടില്‍ നിന്ന് 6,70,000 രൂപയും ജമീല ബീഗം എന്നവരുടെ അക്കൗണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും സുകുമാരന്റെ അക്കൗണ്ടില്‍ നിന്ന് 2.90 ലക്ഷം രൂപയും ഉള്‍പ്പെടെ 15.10 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ട്രഷറിയിലെ സി സി കാമറ ഓഫ് ചെയ്ത ശേഷമായിരുന്നു തട്ടിപ്പ് നടത്തിയത്. ചെക്ക് ബുക്കുകള്‍ വ്യാജമായി ഉപയോഗിച്ചായിരുന്നു പണം തട്ടല്‍.

കേസില്‍ അഞ്ച് ജീവനക്കാര്‍ക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ജൂനിയര്‍ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്റുമാരായ ഷാജഹാന്‍, വിജയരാജ്, ഗിരീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

Latest