Connect with us

Career Notification

കെ എ എസ് പരീക്ഷ: റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു

സ്ട്രീം ഒന്നില്‍ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി എ എസ് ദേവനാരായണന്‍, സ്ട്രീം 2ല്‍ തൃശൂര്‍ സ്വദേശിനി സി എസ് സവിത, സ്ട്രീം 3ല്‍ പത്തനംതിട്ട കോന്നി സ്വദേശി രജീഷ് ആര്‍ നാഥ് ഒന്നാം റാങ്ക് നേടി.

Published

|

Last Updated

തിരുവനന്തപുരം | കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ എ എസ്) പരീക്ഷയുടെ റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. കെ എ എസ് (ജൂനിയര്‍ ടൈം സ്‌കെയില്‍) (ട്രെയിനി) തിരഞ്ഞെടുപ്പിനായി 2025 മാര്‍ച്ച് ഏഴിന് കാറ്റഗറി നമ്പര്‍ 001/2025 (സ്ട്രീം-1), 002/2025 (സ്ട്രീം-2), 003/2025 (സ്ട്രീം-3) പ്രകാരം വിജ്ഞാപനം ചെയ്ത തസ്തികകളുടെ പ്രാഥമിക, അന്തിമ പരീക്ഷകള്‍ക്കും അഭിമുഖത്തിനും ശേഷമുള്ള അന്തിമ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

സ്ട്രീം ഒന്നില്‍ (കാറ്റഗറി നമ്പര്‍ 001/2025) തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി എ എസ് ദേവനാരായണന്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. തിരുവനന്തപുരം പട്ടം സ്വദേശി സിദ്ധാര്‍ഥ് എം ജോയ് രണ്ടും കോട്ടയം ചേര്‍പ്പുങ്കല്‍ സ്വദേശി ആല്‍ബര്‍ട്ട് എബ്രഹാം മൂന്നും റാങ്ക് നേടി.

സ്ട്രീം 2ല്‍ (കാറ്റഗറി നമ്പര്‍ 002/2025) തൃശൂര്‍ സ്വദേശിനി സി എസ് സവിതക്കാണ് ഒന്നാം റാങ്ക്. എറണാകുളം കിടങ്ങൂര്‍ സ്വദേശി ജോര്‍ജ്കുട്ടി ജേക്കബിന് രണ്ടാം റാങ്ക് ലഭിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി അഫീന ഗുലാം മൂന്നാം റാങ്ക് നേടി.

സ്ട്രീം 3ല്‍ (കാറ്റഗറി നമ്പര്‍ 003/2025) പത്തനംതിട്ട കോന്നി സ്വദേശി രജീഷ് ആര്‍ നാഥ് ഒന്നാം റാങ്കിന് അരഹനായപ്പോള്‍ എറണാകുളം സ്വദേശി അജ്മല്‍ സി മൊയ്തീന്‍ രണ്ടും തിരുവനന്തപുരം തിരുമല സ്വദേശി ജോസ് തോമസ് മൂന്നും റാങ്ക് സ്വന്തമാക്കി.

സ്ട്രീം ഒന്നില്‍ 100 ഉദ്യോഗാര്‍ഥികളും സ്ട്രീം രണ്ടില്‍ 90 പേരും സ്ട്രീം മൂന്നില്‍ 71 പേരുമാണ് റാങ്ക് പട്ടികയിലുള്ളത്. വിശദമായ റാങ്ക് പട്ടിക പി എസ് സി വൈബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Latest