Connect with us

National

ബോംബ് ഭീഷണി: കുവൈത്ത്–ഡല്‍ഹി ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

180 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം രാവിലെ 6.40ഓടെ അഹമ്മദാബാദില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

Published

|

Last Updated

അഹമ്മദാബാദ്| കുവൈത്തില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് വിമാനം തിരിച്ചയച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

വിമാനത്തില്‍ ബോംബ് ഉണ്ടെന്ന് രേഖപ്പെടുത്തിയ കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. 180 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം രാവിലെ 6.40ഓടെ അഹമ്മദാബാദില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിമാനത്തിനുള്ളിലെ ഒരു യാത്രക്കാരനാണ് ബോംബ് ഉണ്ടെന്ന് അവകാശപ്പെടുന്ന കുറിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് പൈലറ്റ് വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയും വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിടാന്‍ തീരുമാനിക്കുകയും ചെയ്തു.

വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡും വിമാനത്തില്‍ വിശദമായ പരിശോധന നടത്തി. പരിശോധനയില്‍ വിമാനത്തില്‍ നിന്ന് സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.

---- facebook comment plugin here -----

Latest