Kerala
മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത പോലീസിനെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍
മദ്യപിച്ച് രണ്ട് പേര്‍ വാഹനത്തില്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര റെയില്‍വേ ഓവര്‍ ബ്രിഡ്ജില്‍വച്ച് പോലീസ് ഇവരെ തടയുകയായിരുന്നു.
കൊല്ലം| മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത പോലീസിനെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. വെങ്കിടേഷ്, മനീഷ് എന്നിവരാണ് പിടിയിലായത്. മദ്യപിച്ച് രണ്ട് പേര്‍ വാഹനത്തില്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര റെയില്‍വേ ഓവര്‍ ബ്രിഡ്ജില്‍വച്ച് പോലീസ് ഇവരെ തടയുകയായിരുന്നു.
തുടര്‍ന്ന് പ്രകോപിതരയി പ്രതികള്‍ പോലീസുകാരെ അസഭ്യം വിളിക്കുകയും എസ്‌ഐയുടെ ഷര്‍ട്ട് വലിച്ചു കീറാന്‍ ശ്രമിക്കുകയും ചെയ്യ്തു. ഇത് തടയാനെത്തിയ സിപിഒയെ പ്രതികള്‍ കൈയേറ്റം ചെയ്യുകയായിരുന്നു.
---- facebook comment plugin here -----


