Kerala
പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും മത്സരിക്കും; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് (എം)
കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.
കോട്ടയം| നിയമസഭ തെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി തന്നെ മത്സരിക്കും. പാര്‍ട്ടിയുടെ അഞ്ച് എം എല്‍ എമാരും അതാത് സീറ്റുകളില്‍ തന്നെ മത്സരിക്കും. കടുത്തുരുത്തി സീറ്റില്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിനെ മത്സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ആലോചന നടന്നിരുന്നു. എന്നാല്‍ നിര്‍മ്മല ജിമ്മിയെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്
1.പാലാ-ജോസ്.കെ മാണി
2.ഇടുക്കി-റോഷി അഗസ്റ്റിന്‍
3.കാഞ്ഞിരപ്പള്ളി- ഡോ. എന്‍. ജയരാജ്
4.ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിള്‍
5.പൂഞ്ഞാര്‍- അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
6.ചാലക്കുടി- അഡ്വ. ബിജു ചിറയത്ത്
7.റാന്നി- പ്രമോദ് നാരായണന്‍
8.തൊടുപുഴ- സിറിയക് ചാഴികാടന്‍
9.പിറവം- സാബു കെ. ജേക്കബ്
10.ഇരിക്കൂര്‍- മാത്യൂ കുന്നപ്പള്ളി
11.കടുത്തുരുത്തി- നിര്‍മ്മല ജിമ്മി
12.പെരുമ്പാവൂര്‍- ബേസില്‍ പോള്‍



