Connect with us

From the print

സമസ്ത സെന്റിനറി: അംഗത്വ ക്യാമ്പയിൻ ശിൽപ്പശാല നാളെ തുടങ്ങും

നിലവിലുള്ളതിനേക്കാൾ 25 ശതമാനം മെമ്പർഷിപ്പ് വർധനവ് പ്രതീക്ഷിച്ചുള്ള പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ 30ന് കാരന്തൂർ മർകസിൽ ചേർന്ന കേന്ദ്ര മുശാവറയിലാണ് തുടക്കമായത്.

Published

|

Last Updated

കോഴിക്കോട് | “സമസ്ത 100 പ്രകാശ വർഷങ്ങൾ’- സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അംഗത്വ ക്യാമ്പയിൻ ശിൽപ്പശാല നാളെ എറണാകുളത്ത് ആരംഭിക്കും. നിലവിലുള്ളതിനേക്കാൾ 25 ശതമാനം മെമ്പർഷിപ്പ് വർധനവ് പ്രതീക്ഷിച്ചുള്ള പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ 30ന് കാരന്തൂർ മർകസിൽ ചേർന്ന കേന്ദ്ര മുശാവറയിലാണ് തുടക്കമായത്. എറണാകുളം ജാമിഅ അശ്അരിയ്യയിൽ നാളെ ഉച്ചക്ക് ഒന്നിന് ആരംഭിക്കുന്ന ദക്ഷിണ മേഖലാ ശിൽപ്പശാലയിൽ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ നിന്നുള്ള പ്രതിനിധികളും ഈ മാസം 16ന് കോഴിക്കോട് സമസ്ത സെന്ററിൽ ചേരുന്ന ഉത്തര മേഖലാ ശിൽപ്പശാലയിൽ കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലെ പ്രതിനിധികളുമാണ് പങ്കെടുക്കുക.

ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മെമ്പർഷിപ്പ് കൗൺസിൽ അംഗങ്ങൾ, ഫിഖ്ഹ്, അഖീദ കൗൺസിൽ കൺവീനർമാർ, മേഖലാ മുശ്്രിഫുമാർ എന്നിവരാണ് സെൻട്രൽ ശിൽപ്പശാലയിലെ പ്രതിനിധികൾ. രണ്ടാം ഘട്ട ശിൽപ്പശാല ഈ മാസം 25ന് മുമ്പ് മുഴുവൻ ജില്ലകളിലും നടക്കും.
സെൻട്രൽ ശിൽപ്പശാലകൾക്ക് കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ, സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുർറഹ്്മാൻ സഖാഫി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, പി എസ് കെ മൊയ്തു ബാഖവി മാടവന, ഇസ്സുദ്ദീൻ സഖാഫി കൊല്ലം, അലവി സഖാഫി കൊളത്തൂർ, അബ്ദുന്നാസർ ഒളവട്ടൂർ, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ നേതൃത്വം നൽകും.

Latest