Kerala
എസ് എസ് എല്‍ സി ഫലപ്രഖ്യാപനം; നിർണായക പരീക്ഷാ ബോർഡ് യോഗം ഇന്ന്
പരീക്ഷാ കമ്മീഷണറായ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യോഗം.
തിരുവനന്തപുരം| എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട നിർണായക പരീക്ഷാ ബോർഡ് യോഗം ഇന്ന് ചേരും. പരീക്ഷാ കമ്മീഷണറായ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യോഗം.
പരീക്ഷാ സെക്രട്ടറി, എസ് സി ഇ ആർ ടി ഡയറക്ടർ, വിഷയ വിദഗ്ധർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം മെയ് 15-ന് തന്നെ ഫലം പ്രഖ്യാപിക്കാൻ കഴിയുമോ എന്നതാണ് യോഗം പ്രധാനമായും ചർച്ച ചെയ്യുന്നത്.
സംസ്ഥാനത്ത് ഭരണമാറ്റം നടന്നെങ്കിലും പുതിയ സർക്കാരും മന്ത്രിസഭയും അധികാരമേൽക്കാത്തതിനാൽ, ഈ വര്‍ഷത്തെ എസ് എസ് എല്‍ സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തതവന്നത്. പ്രഖ്യാപനം വൈകിയാല്‍ പ്രവേശനം അടക്കമുള്ള തുടര്‍നടപടികളെ ബാധിക്കും. നിശ്ചയിച്ച തീയതിയിൽ തന്നെ ഫലം വരണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി-അധ്യാപക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
Content Highlights:
The crucial Examination Board meeting to decide on the SSLC result declaration will be held today at 3 PM. Chaired by the Director of General Education, the meeting will evaluate if the results can be announced on May 15 as previously scheduled. Student and teacher organizations are demanding the timely release of results to avoid delays in the admission process despite the current administrative transition in the state.







