Kerala
തിരുവല്ലയില്‍ മാത്യു ടി തോമസ് തന്നെ, ചിറ്റൂരില്‍ വി മുരുകദാസ്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഐഎസ്‌ജെഡി
കോവളത്തെ സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും
തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഐഎസ്‌ജെഡി. എല്‍ഡിഎഫ് ഘടകകക്ഷിയായ ഐഎസ്‌ജെഡിയുടെ തിരുവല്ലയിലെ സ്ഥാനാര്‍ഥി തിരുവല്ലയിലെ തന്നെ സിറ്റിങ് എംഎല്‍െ മാത്യു ടി തോമസ് ആണ്. 2006 മുതല്‍ അദ്ദേഹം തിരുവല്ലയെ പ്രതിനിധീകരിക്കുന്നുണ്ട്.
ചിറ്റൂരില്‍ വി മുരുകദാസ് ആണ് സ്ഥാനാര്‍ഥി. സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ കെ കൃഷ്ണന്‍കുട്ടി ഇനി മത്സരത്തിനില്ലെന്ന നിലപാടെടുത്തതോടെയാണ്‌വി മുരുകദാസ് സ്ഥാനാര്‍ഥിയായത്. യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്തവണ മത്സരിക്കുന്നില്ലെന്ന് കൃഷ്ണന്‍കുട്ടി തീരുമാനിച്ചത്.എറണാകുളത്ത് സാബു ജോര്‍ജ് ആണ് സ്ഥാനാര്‍ഥി. കോവളത്തെ സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും. ജനതാദള്‍ എസ് കേരള ഘടകമാണ് ഐഎസ്‌ജെഡി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. 2021ല്‍ ജനതാദള്‍ എസ് എന്ന നിലക്കാണ് മത്സരിച്ചിരുന്നത്.




