Kerala
നെടുമ്പാശേരിയില്‍ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
അത്താണി എയര്‍പോര്‍ട്ട് സിഗ്നല്‍ ജംഗ്ഷനടുത്തുള്ള ബസ് സ്റ്റോപ്പില്‍ നിന്നാണ് ബാബുല്‍ പിടിയിലായത്.
കൊച്ചി| നെടുമ്പാശേരിയില്‍ ആറര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ ആലിപ്പുര്‍ സ്വദേശി ബാബുല്‍ മിത്ര(41) ആണ് പിടിയിലായത്. അത്താണി എയര്‍പോര്‍ട്ട് സിഗ്നല്‍ ജംഗ്ഷനടുത്തുള്ള ബസ് സ്റ്റോപ്പില്‍ നിന്നാണ് ബാബുല്‍ പിടിയിലായത്. ആലുവ മാറമ്പിള്ളി ഭാഗത്തേയ്ക്ക് വില്പനക്കായി കൊണ്ടുവന്നതാണ് കഞ്ചാവ്. ബംഗാളില്‍ നിന്ന് കഞ്ചാവ് വാങ്ങി തീവണ്ടിയില്‍ യാത്ര ചെയ്ത് കോയമ്പത്തൂരില്‍ ഇറങ്ങുകയായിരുന്നു. എറണാകുളം റൂറല്‍ ജില്ലാ ഡാന്‍സാഫും നെടുമ്പാശേരി പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.







