Connect with us

National

കരൂര്‍ ദുരന്തം: ടി വി കെ നേതാവ് അറസ്റ്റില്‍

ടി വി കെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനാണ് അറസ്റ്റിലായത്.

Published

|

Last Updated

ചെന്നൈ | കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ടി വി കെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനാണ് അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.

വ്യാജ പ്രചാരണം: മൂന്നുപേര്‍ പിടിയില്‍
ദുരന്തം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയ മൂന്നുപേര്‍ അറസ്റ്റിലായി. രണ്ട് ടി വി കെ പ്രവര്‍ത്തകരും ഒരു ബി ജെ പി പ്രവര്‍ത്തകനുമാണ് അറസ്റ്റിലായത്.

25 പേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.

 

Latest