Alappuzha
പ്രകടനത്തിനിടെ കോണ്‍ഗ്രസ്സ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു
പാര്‍ട്ടിയുടെ ആലപ്പുഴ നൂറനാട് ബ്ലോക്ക് സെക്രട്ടറി ഷാ പാറയില്‍ (57) ആണ് മരിച്ചത്.

ആലപ്പുഴ | പ്രതിഷേധ പ്രകടനത്തിനിടെ കോണ്‍ഗ്രസ്സ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു. പാര്‍ട്ടിയുടെ ആലപ്പുഴ നൂറനാട് ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷാ പാറയില്‍ (57) ആണ് മരിച്ചത്.
ചാരുംമൂട്ടില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിക്കു നേരെ ബി ജെ പി പ്രതിനിധി കൊലവിളി നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. ഇതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ആദ്യം പരുമല ആശുപത്രിയില്‍ എത്തിച്ച ഷായെ പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
---- facebook comment plugin here -----