Connect with us

Ongoing News

ഏഷ്യാ കപ്പ്: ഇന്ത്യക്ക് ടോസ്, പാകിസ്താനെ ബാറ്റിംഗിനയച്ചു

പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഇന്ത്യയുടെ അവസാന ഇലവനില്‍ ഇല്ല. ഹാര്‍ദികിനു പകരം റിങ്കു സിംഗ് കളിക്കും. ശിവം ദുബെയും ടീമിലുണ്ട്.

Published

|

Last Updated

ദുബൈ | ഏഷ്യാ കപ്പ് ക്രിക്കറ്റ്‌ ഫൈനലില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഇന്ത്യയുടെ അവസാന ഇലവനില്‍ ഇല്ല.

ഹാര്‍ദികിനു പകരം റിങ്കു സിംഗ് കളിക്കും. ശിവം ദുബെയും ടീമിലുണ്ട്. അതേസമയം, മാറ്റങ്ങളില്ലാതെയാണ് പാകിസ്താന്‍ ഇറങ്ങുന്നത്.

കമന്റേറ്റര്‍മാരായ രവി ശാസ്ത്രിയും വഖാര്‍ യൂനുസുമാണ് ഇന്ന് ടോസിനെത്തിയത്.