Kerala
അടിമുടി വൃത്തിഹീനം; പന്തളം കടക്കാട്ട് മൂന്ന് ഹോട്ടലുകള്‍ അടച്ചുപൂട്ടി
അതിഥി സംസ്ഥാന തൊഴിലാളികളാണ് ഈ ഹോട്ടലുകള്‍ നടത്തിയിരുന്നത്. ക്ലോസറ്റിന് മുകളില്‍ വച്ചാണ് ഇവിടെ ചിക്കനും മറ്റും കഴുകിയിരുന്നത്. കക്കൂസിലുള്‍പ്പെടെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചിരുന്നു.
പത്തനംതിട്ട | വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അടച്ചുപൂട്ടി. പത്തനംതിട്ട പന്തളം കടക്കാട്ട് ആണ് സംഭവം. കടക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം അതിഥി സംസ്ഥാന തൊഴിലാളികള്‍ നടത്തിയിരുന്ന ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്.
ക്ലോസറ്റിന് മുകളില്‍ വച്ചാണ് ഇവിടെ ചിക്കനും മറ്റും കഴുകിയിരുന്നത്. കക്കൂസിലുള്‍പ്പെടെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചിരുന്നു. കക്കൂസിനോട് ചേര്‍ന്നാണ് പാചകവും നടത്തിയിരുന്നത്. വേസ്റ്റ് സമീപത്തെ തോട്ടിലേക്കാണ് ഒഴുക്കിവിട്ടിരുന്നത്. പഴകിയ ഭക്ഷണവും ഇവിടെ നിന്ന് പിടിച്ചെടുത്തു.
അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലാണ് ഈ മൂന്ന് ഹോട്ടലും പ്രവര്‍ത്തിച്ചിരുന്നത്. ഇവക്ക് ലൈസന്‍സും ഉണ്ടായിരുന്നില്ല.



