Connect with us

National

ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി വിധി ഇന്ന്

കേസില്‍ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു

Published

|

Last Updated

ബെംഗളൂരു: ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി ഫുള്‍ ബെഞ്ച് ഇന്നു വിധി പ്രഖ്യാപിക്കുമെന്നു സൂചന. കേസില്‍ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

ചീഫ് ജസ്റ്റീസ് റിതുരാജ് അവസ്തി, ജസ്റ്റീസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റീസ് ജെ.എം. ഖാസി എന്നിവരടങ്ങിയ ഫുള്‍ ബെഞ്ച് ഫെബ്രുവരി ഒമ്പതിനാണു രൂപവത്കരിച്ചത്. തൊട്ടടുത്ത ദിവസം മുതല്‍ ഫുള്‍ ബെഞ്ച് കേസില്‍ വാദം കേട്ടുതുടങ്ങി

ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. .അതേസമയം വിധി വരുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ തലസ്ഥാനമായ ബംഗളുരുവിലടക്കം പല മേഖലകളിലും നിരോധനാജ്ഞയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. കല്‍ബുര്‍ഗിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ ശനിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയയും പ്രഖ്യാപിച്ചു. ശിവമൊഗ്ഗയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലും നാളെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കര്‍ണാടകയില്‍ ബെല്‍ഗാവി, ഹസ്സന്‍, ദേവാന്‍ഗരെ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബംഗ്ലൂരു നഗരത്തിലും പിന്നാലെ നിരോധാനജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കൂട്ടംകൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

Latest