Connect with us

National

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒറ്റയടിക്ക് 17 ശതമാനം ശമ്പളവര്‍ധന പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

ഇടക്കാലാശ്വാസമായാണ് 17 ശതമാനം വര്‍ധന നല്‍കുന്നത്.

Published

|

Last Updated

ബെംഗളുരു| കര്‍ണാടകയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒറ്റയടിക്ക് 17 ശതമാനം ശമ്പളവര്‍ധന പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഇടക്കാലാശ്വാസമായാണ് 17 ശതമാനം വര്‍ധന നല്‍കുന്നത്. ഏഴാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പുതിയ ശമ്പള സ്‌കെയില്‍ നടപ്പാക്കുമെന്നും ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.

കര്‍ണാടകയില്‍ ഇന്ന് മുതല്‍ അഞ്ച് ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരുന്നു. ശമ്പളക്കമ്മീഷന്‍ വര്‍ധന നടപ്പാക്കണമെന്നും, ദേശീയ പെന്‍ഷന്‍ സ്‌കീം പിന്‍വലിക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.

സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി സംവിധാനങ്ങളും ബിബിഎംപി ഓഫീസുകളും റവന്യൂ ഓഫീസുകളും അടക്കം നിരവധി അവശ്യസേവനങ്ങള്‍ മുടങ്ങിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തര പ്രഖ്യാപനം. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കര്‍ണാടക ആര്‍ടിസി പണിമുടക്കില്‍ പങ്കെടുത്തിരുന്നില്ല.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ സമരം പിന്‍വലിച്ചതായി ജീവനക്കാരുടെ സംഘടന അറിയിച്ചു.

 

---- facebook comment plugin here -----

Latest