Connect with us

Saudi Arabia

പൊടിക്കാറ്റ്: റിയാദ് മേഖലയിൽ വ്യാഴാഴ്ച യെല്ലോ അലേർട്ട്

റിയാദ് പ്രവിശ്യയിലെ  അൽ-അഫ്‌ലാജ്, അസ്-സുലൈയിൽ, വാദി അദ്-ദവാസിർ, അദ്-ദവാദ്മി, അഫീഫ്, അർ-റെയ്ൻ, അൽ-ഖുവൈയ്യ എന്നിവിടങ്ങളിലാണ് അലേർട്ട്.

Published

|

Last Updated

റിയാദ്|റിയാദ് മേഖലയിലെ ചില ഭാഗങ്ങളിൽ  വ്യാഴാഴ്ച പൊടിക്കാറ്റ് ഉണ്ടാകുമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി മുന്നറിയിപ്പിനെ തുടർന്ന്  യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. റിയാദ് പ്രവിശ്യയിലെ  അൽ-അഫ്‌ലാജ്, അസ്-സുലൈയിൽ, വാദി അദ്-ദവാസിർ, അദ്-ദവാദ്മി, അഫീഫ്, അർ-റെയ്ൻ, അൽ-ഖുവൈയ്യ എന്നിവിടങ്ങളിലാണ് അലേർട്ട്. പൊടിക്കാറ്റ് വൈകുന്നേരം 7മണി വരെ  തുടരും. ഈ സമയങ്ങളിൽ ശക്തമായ കാറ്റും, ദൃശ്യപരത കുറയുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജിസാൻ, അസീർ, അൽ-ബഹ, മക്ക മേഖലകളുടെ ചില ഭാഗങ്ങളിലും,  മദീന മേഖലയുടെ തെക്കൻ ഭാഗങ്ങളിലും  ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും മധ്യ സഊദി  അറേബ്യയുടെ ചില ഭാഗങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജിഅറിയിച്ചു.

 

 

Latest