Kerala
പറശിനിക്കടവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന ആളെയും മരിച്ച നിലയില്‍ കണ്ടെത്തി
ഇന്നലെ അയല്‍വാസിയായ സീമ(50)യ്‌ക്കൊപ്പം മുറിയെടുത്ത കണ്ണപുരം അയ്യോത്തെ കെ പി വിജയനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
കണ്ണൂര്‍ | പറശിനിക്കടവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന ആളെയും മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണപുരം അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ പി വിജയനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ അയല്‍വാസിയായ സീമ(50)യ്‌ക്കൊപ്പം വിജയന്‍ പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. രാത്രി ഒമ്പതോടെ സീമയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോഡ്ജില്‍ നിന്ന് രക്ഷപ്പെട്ട വിജയന് വേണ്ടിയുള്ള തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. മാട്ടൂലില്‍ യുപി സ്‌കൂളിന് സമീപത്താണ് വിജയനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈകുന്നേരം ലോഡ്ജ് മുറി പൂട്ടി പോയ വിജയന്‍ മടങ്ങിയെത്താത്തിനെ തുടര്‍ന്ന് ലോഡ്ജ് അധികൃതര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീടാണ് സീമയെ മരിച്ച നിലയില്‍ കണ്ടൈത്തിയത്. നേരത്തെയും ഇരുവരും ഈ ലോഡ്ജില്‍ മുറിയെടുത്തിരുന്നുവെന്ന് ലോഡ്ജ് അധികൃതര്‍ പോലീസിനോട് പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ സീമയുടെ മരണങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂവെന്ന് പോലീസ് പറഞ്ഞു. സീമയുടെ മൃതദ്ദേഹം ഇന്‍ക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സീമയും വിജയനും നേരത്തെ സൗഹൃദമുണ്ടായിരുന്നുവെന്നാണ് പോലിസിന് ലഭിച്ച വിവരം. വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും മൊഴിയെടുത്ത് വരികയാണ്. മുട്ടില്‍ സ്വദേശിനിയായ സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുമ്പാണ് മരിച്ചത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.



