Connect with us

Kerala

തിരുവനന്തപുരം പാലോട് പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; ഒരാള്‍ക്ക് പരുക്ക്

പടക്കം കെട്ടുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം പാലോട് പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ ഒരാള്‍ക്ക് പരുക്ക്.   കടയുടമ ആനക്കുഴി സ്വദേശി സജിന് ആണ് പരുക്കേറ്റത്. പടക്കം കെട്ടുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിക്കായിരുന്നു പൊട്ടിത്തെറി. സജിനെ നെടുമങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പടക്കനിര്‍മാണ ശാലയുടെ ലൈസന്‍സ് സജിന്റെ പിതാവിന്റെ പേരിലാണുള്ളത്. പാലോട് പോലീസ് രണ്ട് റൂമുകള്‍ സീല്‍ ചെയ്തിട്ടുണ്ട്. പാലോട് – നന്ദിയോട് മേഖലയില്‍ ഇപ്പോള്‍ അപകടം പതിവാണ്. തുടരെ അപകടങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പാലോട് പോലീസ് ജോയിന്റ് ഇന്‍സ്‌പെക്ഷനായി കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

 

 

 

Latest