Connect with us

National

സി ജെ റോയിയുടെ മരണം: നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് എം ഡി ടി എ ജോസഫ്

കോണ്‍ഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ ഇ ഡിയോ സി ബി ഐയോ ഇല്ല. മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ബാധിക്കില്ല

Published

|

Last Updated

ബെംഗളൂരു | കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണം മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം ഡി ടി എ ജോസഫ് അറിയിച്ചു. റോയി കൈകാര്യം ചെയ്തിരുന്നത് ബംഗളുരുവിലെ കാര്യങ്ങള്‍ മാത്രമാണ്. കേരളത്തിലെ പ്രോജക്ടുകളുടെ മുഴുവന്‍ ചുമതലയും തനിക്കെന്ന് ടി എ ജോസഫ് വ്യക്തമാക്കി.

തങ്ങളുടെ പക്കല്‍ ആരുടെയും കള്ളപ്പണമില്ല. കോണ്‍ഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ ഇ ഡിയോ സി ബി ഐയോ ഇല്ല. ചില യൂട്യൂബ് മാധ്യമങ്ങള്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്നും മരിച്ചിട്ടും റോയിയെ വേട്ടയാടുകയാണെന്നും ടി എ ജോസഫ് കുറ്റപ്പെടുത്തി.

നാളെ മുതല്‍ കൊച്ചിയിലെ ഓഫീസില്‍ താന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റോയിയുടെ മരണത്തിനുശേഷം കോണ്‍ഫിഡന്റ് ഗ്രൂപ്പ് വിശദീകരണവുമായി എത്തുന്നത് ആദ്യമായിട്ടാണ്. വാര്‍ത്താ സമ്മേളനം നേരത്തെ റദ്ദാക്കിയിരുന്നു.

 

 

Latest