Saudi Arabia
മുസ്ലീം ബ്രദർഹുഡിന്റെ മൂന്ന് ശാഖകളെ തീവ്രവാദികളായി പ്രഖ്യാപിച്ച യുഎസ് നടപടിയെ സഊദി അറേബ്യ സ്വാഗതം ചെയ്തു
ഈജിപ്ത്, ജോർദാൻ, ലെബനൻ എന്നിവിടങ്ങളിലെ മുസ്ലീം ബ്രദർഹുഡ് ശാഖകളെയാണ് തീവ്രവാദികളായി പ്രഖ്യാപിച്ചത്
വാഷിംങ്ടൺ |ഈജിപ്ത്, ലെബനൻ, ജോർദാൻ എന്നിവിടങ്ങളിലെ മുസ്ലീം ബ്രദർഹുഡ് സംഘടനകളെ തീവ്രവാദികളായി പ്രഖ്യാപിച്ച യുഎസ് നടപടിയെ സഊദി അറേബ്യ സ്വാഗതം ചെയ്തു. ഗ്രൂപ്പുകളെ കരിമ്പട്ടികയിൽ പെടുത്തുന്ന പ്രക്രിയ ആരംഭിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഭരണകൂടത്തോട് നിർദ്ദേശിച്ച എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷമാണ് തീരുമാനം. ഈജിപ്ത്, ജോർദാൻ, ലെബനൻ എന്നിവിടങ്ങളിലെ മുസ്ലീം ബ്രദർഹുഡ് ശാഖകളെയാണ് തീവ്രവാദികളായി പ്രഖ്യാപിച്ചത് നടപടിയെ സഊദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്‌തായി അൽ അറബിയ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്‌തു.
തീവ്രവാദത്തെയും ഭീകരതയെയും രാജ്യം അപലപിക്കുന്നതായും അറബ് രാജ്യങ്ങളുടെ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ കൈവരിക്കുന്നതിനും മേഖലയുടെയും ലോകത്തിന്റെയും സുരക്ഷ കൈവരിക്കുന്നതിനുമുള്ള എല്ലാ പിന്തുണയും മന്ത്രാലയം വ്യക്തമാക്കി. മുസ്ലീം ബ്രദർഹുഡിന്റെ ശാഖകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച വാഷിംഗ്ടണിന്റെ നടപടിയെ ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രായവും നേരത്തെ സ്വാഗതം ചെയ്‌തിരുന്നു.
1928 ൽ ഈജിപ്തിൽ സ്ഥാപിതമായ സംഘടന 2013 ൽ നിരോധിക്കപ്പെട്ടിരുന്നു. ജോർദാനിലെയും ഈജിപ്തിലെയും ഗ്രൂപ്പുകളെ ” ആഗോള ഭീകരർ” എന്നാണ് യുഎസ് വിശേഷിപ്പിച്ചത്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ലെബനീസ് സംഘടനയെ കൂടുതൽ ഗുരുതരവും വിദേശ ഭീകര സംഘടനയുടെ കരിമ്പട്ടികയിലുമാണ് ഉൾപ്പെടുത്തിയത്.
---- facebook comment plugin here -----


