Connect with us

Kerala

കാന്തപുരം ഉസ്താദ് വരക്കൽ മഖാം സന്ദർശിച്ചു

കേരളത്തിലെ പ്രഥമ മതപണ്ഡിത കൂട്ടായ്മയായി 1926 ൽ സമസ്ത പിറവികൊള്ളുന്നത് വരക്കൽ തങ്ങളുടെ പ്രത്യേക താല്പര്യത്തിലാണ്.

Published

|

Last Updated

കോഴിക്കോട് | സമസ്ത നൂറാം വാർഷിക സമ്മേളന പ്രഖ്യാപനം ഡിസംബർ 30 നു കാസർഗോഡ് തുടക്കമാകാനിരിക്കേ സമസ്തയുടെ സ്ഥാപക പ്രസിഡന്റ് സയ്യിദ് വരക്കൽ മുല്ലക്കോയതങ്ങളുടെ മഖാമിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സന്ദർശനം നടത്തി.

കേരളത്തിലെ പ്രഥമ മതപണ്ഡിത കൂട്ടായ്മയായി 1926 ൽ സമസ്ത പിറവികൊള്ളുന്നത് വരക്കൽ തങ്ങളുടെ പ്രത്യേക താല്പര്യത്തിലാണ്. മതത്തിനകത്ത് വ്യതിയാന ചിന്തകൾ നട്ടുവളർത്താനുള്ള നീക്കത്തിനെതിരെ പണ്ഡിതരെ സംഘടിപ്പിച്ചുകൊണ്ട് പുതിയ മുന്നേറ്റം സാധ്യമാക്കിയ വരക്കൽ തങ്ങളുടെ നേതൃപരമായ പ്രവർത്തനങ്ങളുടെ ശതാബ്ദി കൂടിയാണ് സമസ്തയുടെ നൂറാം വാർഷികം.

വരക്കൽ മഖാമിൽ അല്പസമയം ചെലവഴിച്ച് പ്രാർത്ഥന നിർവഹിച്ചാണ് കാന്തപുരം മടങ്ങിയത്.

Latest