Connect with us

Kerala

നിതിന്‍ രാജിന്റെ മരണം; ഇടപെട്ട് ആഭ്യന്തരമന്ത്രി, പ്രത്യേകസംഘം അന്വേഷിക്കും

ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസില്‍ തുടരന്വേഷണം നടത്തുക.

Published

|

Last Updated

തിരുവനന്തപുരം| കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം. നിതിന്റെ പിതാവ് രാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസില്‍ തുടരന്വേഷണം നടത്തുക.

നിതിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പിതാവ് ആരോപിച്ചു. കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസിലെ മുഖ്യപ്രതി റാമിന്റെ അറസ്റ്റിലും പിതാവ് പ്രതികരിച്ചു. അറസ്റ്റ് ആശ്വാസകരമായ കാര്യമാണെന്നും സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും നിതിന്റെ പിതാവ് പറഞ്ഞു. മറ്റ് പ്രതികള്‍ക്കും ബന്ധപ്പെട്ട അധ്യാപകര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. കര്‍ണാടകയിലെ കുടകില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന റാമിനെ ഞായറാഴ്ചയാണ് പോലീസ് പിടികൂടിയത്.

Content Highlights:
Home Minister orders a Crime Branch reinvestigation into the death of Kannur Medical College student Nithin Raj under IG Ajitha Begum. The move comes after Nithin’s father alleged murder and demanded action against all accused. Prime accused Ram was recently arrested from Coorg, Karnataka.

---- facebook comment plugin here -----

Latest