Connect with us

Kozhikode

കടലുണ്ടി റാതീബ് ആത്മീയ സംഗമം നാളെ കോര്‍ണിഷ് സ്‌ക്വയറില്‍

വൈകുന്നേരം നാലിന് നടക്കുന്ന സയ്യിദ് അഹ്്മദുല്‍ ബുഖാരി മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും

Published

|

Last Updated

കടലുണ്ടി | 74 വര്‍ഷമായി കടലുണ്ടി സാദാത്തുക്കളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന കടലുണ്ടി റാതീബ് ആത്മീയ സംഗമം നാളെ (വ്യാഴം) കടലുണ്ടി കോര്‍ണിഷ് സ്‌ക്വയറില്‍ നടക്കും. വൈകുന്നേരം നാലിന് നടക്കുന്ന സയ്യിദ് അഹ്്മദുല്‍ ബുഖാരി മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും.

ഖത്്മുല്‍ ഖുര്‍ആന്‍ സദസ്സ്, മുഹ്യുദ്ധീന്‍ മാല പാരായണം, മുഹ്യുദ്ധീന്‍ റാതീബ്, പ്രാര്‍ഥന എന്നിവ നടക്കും. മഗ്രിബ് നിസ്‌കാരശേഷം നടക്കുന്ന റാതീബിന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. പരിപാടിക്കെത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും.

സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുള്ള ഹബീബ് റഹ്്മാന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, പകര മുഹമ്മദ് അഹ്‌സനി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി എന്നിവര്‍ സംബന്ധിക്കും.

 

Latest