Connect with us

Kerala

കേരളത്തിന് മൂന്നാമത്തെ വന്ദേ ഭാരത്; എറണാകുളം-ബെംഗളൂരു റൂട്ടില്‍ നവംബര്‍ പകുതിയോടെ സര്‍വീസ് തുടങ്ങും

എറണാകുളം - തൃശൂര്‍ - പാലക്കാട് - കോയമ്പത്തൂര്‍ - തിരുപ്പൂര്‍ - ഈറോഡ് - സേലം വഴി ബംഗളൂരു റൂട്ടിലാണ് പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക

Published

|

Last Updated

ന്യൂഡല്‍ഹി | എറണാകുളം-ബെംഗളൂരു റൂട്ടില്‍ നവംബര്‍ പകുതിയോടെ പുതിയ വന്ദേഭാരത് ഓടി തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതോടെ കേരളത്തിന് അനുവദിക്കുന്ന വന്ദേ ഭാരത് ട്രെയിന്‍ മൂന്നാകും.

എറണാകുളം – തൃശൂര്‍ – പാലക്കാട് – കോയമ്പത്തൂര്‍ – തിരുപ്പൂര്‍ – ഈറോഡ് – സേലം വഴി ബംഗളൂരു റൂട്ടിലാണ് പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക. 488 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉത്സവ കാലത്ത് കേരളത്തെ ബന്ധിപ്പിച്ച് ഓടിക്കുമെന്നും റെയില്‍ മന്ത്രി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. പുതിയ വന്ദേഭാരത് സര്‍വ്വീസ് ബെംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാകും.

 

Latest