Kerala
കാര്‍ സ്‌കൂട്ടറിലിടിച്ചു; ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട യുവാവ് മരിച്ചു
സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന അടൂര്‍ അയ്യപ്പന്‍പാറ മയൂരി ഭവനത്തില്‍ മധുസൂദനന്റെ മകന്‍ മേഘനാഥ് (19) ആണ് മരിച്ചത്.

അടൂര്‍ | പത്തനംതിട്ട അടൂര്‍ കെ പി റോഡില്‍ ഇന്നോവ കാര്‍ സ്‌കൂട്ടറിലിടിച്ചതിനെ തുടര്‍ന്ന് ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട യുവാവ് മരിച്ചു. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന അടൂര്‍ അയ്യപ്പന്‍പാറ മയൂരി ഭവനത്തില്‍ മധുസൂദനന്റെ മകന്‍ മേഘനാഥ് (19) ആണ് മരിച്ചത്.
ഇന്ന് രാവിലെ 9.30ന് ഇളമണ്ണൂര്‍ ഹൈസ്‌കൂളിനടുത്തായി ഇരുപത്തിമൂന്ന് ജങ്ഷന് സമീപത്തായിരുന്നു അപകടം. പത്തനാപുരം ഭാഗത്തുനിന്ന് അടൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറില്‍ അതേ ദിശയില്‍ നിന്ന് വന്ന കാറിടിക്കുകയായിരുന്നു.
അപകടം വരുത്തിയ ഇന്നോവ കാര്‍ നിര്‍ത്താതെ പോയി. വാഹനത്തെ സംബന്ധിച്ച് അടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മായയാണ് മേഘനാഥിന്റെ മാതാവ്.സഹോദരി: മയൂരി.
---- facebook comment plugin here -----