Kerala
പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം; ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്
ബിജെപിയുടെ നിലവിലെ കൗണ്‍സിലര്‍ ജയലക്ഷ്മിയാണ് ഒന്നാം പ്രതി
പാലക്കാട്| പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്ത് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ്. ബിജെപിയുടെ നിലവിലെ കൗണ്‍സിലര്‍ ജയലക്ഷ്മിയാണ് ഒന്നാം പ്രതി. ജയലക്ഷ്മിക്കൊപ്പം രമേശിന്റെ വീട്ടിലെത്തിയ ഗണേഷ് ആണ് കേസിലെ രണ്ടാം പ്രതി. കണ്ടാലറിയാവുന്ന മറ്റു മൂന്നു പേര്‍ക്കെതിരെയുമാണ് കേസ്.
തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ നിയമപ്രകാരമാണ് കേസ്. അന്‍പതാം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമേശിനെയാണ് ബി ജെപി. സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി. രമേശിന്റെയും കുടുംബാംഗങ്ങളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് കേസ് എടുത്തത്.
---- facebook comment plugin here -----


