Connect with us

National

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; മഴക്കെടുതിയില്‍ മരണം അഞ്ച് ആയി

തിരുവാരൂരില്‍ ഒരു സ്ത്രീ ഷോക്കേറ്റ് മരിച്ചു. നന്നിലത്ത് സ്വദേശി ജയന്തി (40) യാണ് മരിച്ചത്

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ മരണം അഞ്ച് ആയി. തിരുവാരൂരില്‍ ഒരു സ്ത്രീ ഷോക്കേറ്റ് മരിച്ചു. നന്നിലത്ത് സ്വദേശി ജയന്തി (40) യാണ് മരിച്ചത്. തിരുനെല്‍വേലി, തൂത്തുക്കൂടി , തേനി അടക്കം തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. താമിരഭരണി നദിയുടെ തീരത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. നാഗപട്ടണത്ത് 15,000 ഏക്കറില്‍ കൃഷി നാശം ഉണ്ടായി. തൂത്തുക്കൂടി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളം കയറിയതോടെ രോഗികളെ സ്ഥലത്ത് നിന്നും മാറ്റി. തൂത്തുക്കുടിയില്‍ സ്ഥിതി വഷളായതിനെത്തുടര്‍ന്ന് എന്‍ ഡി ആര്‍ എഫ് സംഘം എത്തി.

അതേസമയം, കേരളത്തിലും ഇന്ന് മഴ സാധ്യതാ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടാണ്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതല്‍ ശക്തിപ്രാപിച്ചേക്കും.

 

 

---- facebook comment plugin here -----

Latest