Kerala
യുട്യൂബ് ചാനലുമായി കെ സുധാകരൻ
എല്ലാ ശനിയാഴ്ചകളിലും 12 മണിക്ക് ''K Sudhakaran " എന്ന യുട്യൂബ് ചാനലിലൂടെ നമുക്ക് കാണാമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം | പ്രതിപക്ഷത്തിൻ്റെ ശബ്ദവും നിലപാടുകളും ജനങ്ങളിലേയ്ക്കെത്തുന്നതിനായി യൂറ്റ്യൂബ് ചാനൽ ആരംഭിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കെ സുധാകരൻ. ഭരണകൂട കെടുകാര്യസ്ഥതകളും നവീന ആശയങ്ങളും “ലെറ്റ് അസ് ടോക്ക് പൊളിറ്റിക്സ് ” എന്ന പരിപാടിയിലൂടെ സംവദിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രിയപ്പെട്ട സഹപ്രവർത്തകർക്ക് അഭിപ്രായങ്ങൾ അവിടെ രേഖപ്പെടുത്താം, പുതിയ ആശയങ്ങളും നിർദേശങ്ങളും നൽകാമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾ ഭരണകൂടങ്ങളുടെ സ്തുതിപാഠകരാകുന്ന കാലഘട്ടമാണ് നിലവിലുള്ളത്. പ്രതിപക്ഷ ശബ്ദം അടിച്ചമർത്തപ്പെട്ടു കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ചരിത്രത്തിലെ ഏറ്റവും മോശം ഭരണാധികാരികളായിട്ടും നരേന്ദ്ര മോദിയ്ക്കും പിണറായി വിജയനും തുടർ ഭരണം ലഭിച്ചതെന്നും ഈ പശ്ചാത്തലത്തിലാണ് യുട്യൂബ് ചാനലെന്നും അദ്ദേഹം പറഞ്ഞു.