silver line project
ഗ്രാമങ്ങളില്‍ നാലിരട്ടിവരെ നഷ്ടപരിഹാരം ലഭിക്കുമെന്ന വാദം തള്ളി കെ റെയില്‍ എം ഡിയുടെ ശബ്ദരേഖ
ഗ്രാമപ്രദേശങ്ങളില്‍ 2013ലെ ഭൂമി ഏറ്റെടുക്കലിലെ വ്യവസ്ഥകള്‍ പ്രകാരമേ ഉടമകള്‍ക്ക് പണം ലഭിക്കൂ എന്നും ശബ്ദരേഖയില്‍ അദ്ദേഹം പറയുന്നു
തിരുവനന്തപുരം | സില്‍വർലെെനില്‍ ഭൂമി നഷ്ടപ്പെടുന്നവർക്ക് ഗ്രാമങ്ങളില്‍ നാലിരട്ടിവരെ നഷ്ടപരിഹാരം കിട്ടുമെന്ന സര്‍ക്കാര്‍ വാദം തള്ളി കെ റെയില്‍ എം ഡിയുടെ ശബ്ദരേഖ. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്ന ഒരാളുമായാണ് എം ഡി സംസാരിക്കുന്നത്. ശബ്ദം തന്റേത് തന്നെയാണെന്ന് കെ റെയില്‍ എം ഡി സ്ഥിരീകരിച്ചു. താന്‍ നിയമപരമായ കാര്യങ്ങളാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തില്‍ നിന്നും 50 കിലോ മീറ്റര്‍ അപ്പുറമുള്ള പദ്ധതി പ്രദേശങ്ങളില്‍ മാത്രമാകും നാലിരട്ടി വിലകിട്ടുകയെന്ന് വ്യക്തമാകുന്നു. നഗരങ്ങളില്‍ നിലവില്‍ കണക്കാക്കിയ വിലയുടെ ഇരട്ടി ലഭിക്കും. മറ്റ് ഗ്രാമപ്രദേശങ്ങളില്‍ 2013ലെ ഭൂമി ഏറ്റെടുക്കലിലെ വ്യവസ്ഥകള്‍ പ്രകാരമേ ഭൂമി ഉടമകള്‍ക്ക് പണം ലഭിക്കൂ എന്നും ശബ്ദരേഖയില്‍ അദ്ദേഹം പറയുന്നു.





