Kerala
സംസ്ഥാനത്തെ രണ്ട് പ്രബല സമുദായത്തെ തമ്മിലടിപ്പിച്ച് അതിനിടയില്‍ കയറാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്ന് കെ മുരളീധരന്‍
ലഹരി മാഫിയ കേരളത്തിലുണ്ട്. പക്ഷെ അത് ഒരു മതത്തിന്റെ പേരില്‍ കെട്ടിവെക്കരുത്. പാലാ ബിഷപ്പിന്റെ ചില പ്രസ്താവനകളാണ് വിവാദമായത്.

മലപ്പുറം| നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സംഘപരിവാറിനെതിരെ കെ മുരളീധരന്‍ എംപി. സംസ്ഥാനത്തെ രണ്ട് പ്രബല സമുദായത്തെ തമ്മിലടിപ്പിച്ച് അതിനിടയില്‍ കയറാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്ന് മുരളീധരന്‍ ആരോപിച്ചു. അതിന് സഹായം നല്‍കുന്ന നിലപാടുകള്‍ ആരും സ്വീകരിക്കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങള്‍ ഒരു മേശക്കു ചുറ്റുമിരുന്ന് പരിഹരിക്കാന്‍ ഇരു സമുദായ നേതാക്കളും തയ്യാറാകണം.
ലഹരി മാഫിയ കേരളത്തിലുണ്ട്. പക്ഷെ അത് ഒരു മതത്തിന്റെ പേരില്‍ കെട്ടിവെക്കരുത്. പാലാ ബിഷപ്പിന്റെ ചില പ്രസ്താവനകളാണ് വിവാദമായത്. അദ്ദേഹത്തെ സംരക്ഷിക്കാന്‍ വിശ്വാസികളുണ്ട്. അതിന് സംഘ പരിവാര്‍ വേണ്ട. തര്‍ക്കം കൂടുതല്‍ ഗുരുതരമാകാതെ പരിഹരിക്കേണ്ടത് സര്‍ക്കാരാണെന്നും മുരളീധരന്‍ പറഞ്ഞു.